വയോജന വകുപ്പിൽ തസ്തികകൾ വിന്യസിച്ചു

വയോജന വകുപ്പിൽ തസ്തികകൾ വിന്യസിച്ചു
Sep 2, 2026 09:44 AM | By PointViews Editor

       വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ച വയോജനക്ഷേമ വകുപ്പിൽ ജീവനക്കാരുടെ തസ്തികകൾ പുനർവിന്യസിച്ചു. പൊതുഭരണ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളിൽ നിന്നും പ്രധാന തസ്തികകളായ അഡീഷണൽ സെക്രട്ടറി, അണ്ടർ സെക്രട്ടറി,സെക്ഷൻ ഓഫീസർ, അസിസ്റ്റന്റുമാർ, കമ്പ്യൂട്ടർ അസിസ്റ്റന്റുകൾ എന്നിവയാണ് പുനർവിന്യസിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.വയോജനക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കും വിവിധ ക്ഷേമപദ്ധതികൾക്കുമായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു. ഈ തുക ഉപയോഗിച്ച് വയോജനങ്ങൾക്കായി വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വയോജനങ്ങളുടെ ആവശ്യങ്ങൾ, കഴിവുകൾ, ഉപഭോഗശേഷി, തൊഴിൽ/സംരംഭകത്വ സാധ്യതകൾ എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെടുന്ന സാമ്പത്തിക പ്രവർത്തനങ്ങളുടെ സമഗ്രമേഖലയായ സിൽവർ എക്കണോമി വകുപ്പിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. വയോജന ക്ഷേമവുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭരണനിർവഹണം, വയോജനക്ഷേമ നയങ്ങളുടെ നടത്തിപ്പ്, കേന്ദ്രാവിഷ്‌കൃത വയോജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, വിവിധ സംസ്ഥാന വയോജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, കേരള സംസ്ഥാന വയോജന കമ്മീഷൻ, വൃദ്ധസനങ്ങൾ/വയോജന മന്ദിരങ്ങൾ എന്നിവയാണ് വകുപ്പിന് അനുവദിച്ചിരിക്കുന്ന പ്രധാന വിഷയങ്ങൾ.


വയോജനക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി പ്രൊപ്പോസലുകൾ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു. സംസ്ഥാനതല ഡയറക്ടറേറ്റും ജില്ലാതല ഓഫീസുകളും രൂപീകരിക്കുന്നതിനും, വയോജനക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന ഗവേണിംഗ് കൗൺസിൽ രൂപീകരിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. വയോജനങ്ങളുടെ സമഗ്ര സ്ഥിതിവിവര സർവേ ആരംഭിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.

കേരളത്തിൽ മുതിർന്ന പൗരൻമാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി ഇടപെടൽ നടത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സ്ഥാപിക്കുകയും ഫീൽഡ് തലത്തിൽ അത് ഏകോപിപ്പിച്ച് അടിയന്തിര സഹായം നേരിട്ട് എത്തിക്കുന്നതിനായി റാപ്പിഡ് റെസ്പോൺസ് ടീമിലെ ഫീൽഡ് റെസ്പോൺസ് ഓഫീസർക്ക് ചുമതലയും നൽകുന്ന നടപടികൾ വയോജന ക്ഷേമ രംഗത്ത് അതിവേഗം ഇടപെടലുകൾ നടത്തുന്നതിന് സാധ്യമാക്കും.

സംസ്ഥാന സാങ്കേതിക ഉപദേശക സമിതി രൂപീകരിക്കുന്നതിനും, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വയോജന സൗകര്യ ഡസ്‌ക് ആരംഭിക്കുന്നതിനും വയോജനങ്ങളും യുവതലമുറയും തമ്മിലുള്ള ആശയവിനിമയവും സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിനും പദ്ധതികൾ ആവിഷ്‌കരിക്കും. വയോജന സേവനങ്ങൾക്കായുള്ള പ്രത്യേക പോർട്ടലിലൂടെ വയോജന ദുർബലതാ രജിസ്റ്റർ (Elder Vulnerability Register), കേരള കെയർ വർക്ക്ഫോഴ്സ് രജിസറ്റർ, സർവീസ് കണക്ട് ഡയറക്ടറി, പ്രൊഡക്റ്റീവ് ഏജിംഗ് രജിസ്റ്റർ എന്നിവ നടപ്പിലാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ജില്ലാ വയോജന സെല്ലുകൾ (14 ജില്ലാ കളക്ടറേറ്റുകളിലും), വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ, ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി, വയോജന സൗഹൃദ ആരോഗ്യ മാനദണ്ഡങ്ങൾ, കുടുംബശ്രീയുമായി ചേർന്നുള്ള വയോജന അയൽപക്ക സഹായ ശൃംഖലകൾ എന്നിവ നടപ്പാക്കുന്നതിനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്.

Posts have been deployed in the Department of Elderly Affairs.

Related Stories
ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

Sep 22, 2026 08:44 AM

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ്...

Read More >>
പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക് സംഭവിച്ചതെന്ത്?

Sep 16, 2026 03:40 PM

പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക് സംഭവിച്ചതെന്ത്?

പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക്...

Read More >>
റിപ്പോർട്ടർ ചാനലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ നിലവിളി....

Sep 16, 2026 08:30 AM

റിപ്പോർട്ടർ ചാനലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ നിലവിളി....

റിപ്പോർട്ടർ ചാനലിലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ...

Read More >>
നിടുംപുറം ചാലിൽ  കർഷകർക്ക് തേങ്ങകൾ കിട്ടാക്കനിയാകുന്നു

Sep 16, 2026 07:01 AM

നിടുംപുറം ചാലിൽ കർഷകർക്ക് തേങ്ങകൾ കിട്ടാക്കനിയാകുന്നു

നിടുംപുറം ചാലിൽ കർഷകർക്ക് തേങ്ങകൾ...

Read More >>
കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം ജേതാക്കൾ

Sep 14, 2026 11:34 AM

കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം ജേതാക്കൾ

കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം...

Read More >>
രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച്  തകരാറിലായി . ബോയ്സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു.

Sep 14, 2026 10:55 AM

രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച് തകരാറിലായി . ബോയ്സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു.

രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച്. തകരാറിലായി. ബോയ്സ് ടൗൺ റോഡിൽ ഗതാഗതം...

Read More >>
Top Stories